പന്തളം: സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്) രണ്ടാം വാർഷിക ആഘോഷത്തിന്റ ഭാഗമായി പന്തളം ഹോളിസ്റ്റിക് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിക്ക് ഭക്ഷ്യസാധനസാമഗ്രികൾ നൽകി. രജിത്ത് അറത്തിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജോൺ തുണ്ടിലിന് കൈമാറി. ബോർഡ് അംഗം പാസ്റ്റർ ജിജോ ഏബ്രഹാം, ജോമോൻ കുണ്ടും പാട്ട്, വിവേക്, അനന്തു, ആകാശ്, മാനേജർ പി എൻ സൗദാമിനി എന്നിവർ പങ്കെടുത്തു.