കിടങ്ങന്നൂർ : കരുണാലയം അമ്മവീട്ടിലെ അന്തേവാസി വേണു (75) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അവശനിലയിൽ കോഴഞ്ചേരി പാലത്തിന് സമീപം കിടന്നിരുന്ന വേണുവിനെ ആറന്മുള ജനമൈത്രി പൊലീസ് ഇടപെട്ട് കരുണാലയം ഏറ്റെടുത്ത് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ.