കൊടുമൺ: കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽവടക്ക് എണ്ണശേരിൽ മുക്ക് തുണ്ടിയിൽ വീട്ടിൽ അസ്ലം (18) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇടത്തിട്ട കൊന്നയിൽപടി ഭാഗത്ത് അസ്ലമിനെ കാണുകയായിരുന്നു. ഇയാളിൽ രണ്ടുഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽവിട്ടു. 2020 ഏപ്രിലിൽ പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ മറ്റൊരു പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊന്ന കേസിൽ പ്രതിയാണ് അസ്ലം.