പന്തളം:സിൽവർ ലൈനെതിരെ ബി. ജെ. പി. പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിയൂർക്കോണം വെള്ളാപ്പള്ളി ജംഗ്ഷനിൽ നടന്ന ഉപവാസ സമര പരിപാടിയുടെ ഒന്നാംഘട്ട സമാപന സമ്മേളനം ബി. ജെ. പി. ദക്ഷിണ മേഖല വൈസ് പ്രസിഡന്റ്​ ഡി. ആശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ പി. എസ്. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ സെക്രട്ടറി എസ്. സുമേഷ് കുമാർ,​ ജില്ലാസെക്രട്ടറി കെ. വി. പ്രഭ, അച്ചൻകുഞ്ഞ് ജോൺ,
കൊട്ടേത്ത് വി. ഹരികുമാർ, രജനീഷ് കാന്ത്, ബെന്നിമാത്യു, കിഷോർ കുമാർ, ​ എം. ആർ. ഹരികുമാർ, എം. സി. സദാശിവൻ, പ്രസാദ്​, ശ്രീലേഖ, സുജ വർഗീസ്, കോമളവല്ലി, സൗമ്യ സന്തോഷ്​ , യു.രമ്യ , സൂര്യ എസ് നായർ എന്നിവർ സംസാരിച്ചു.