പത്തനംതിട്ട: മൈലപ്രാ സർവീസ് കോ ഒപ്പറേറ്റീവ് ബാങ്കിലെ കോടികളുടെ തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റുചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്നും നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധവും നടത്തും. സഹകാരികളുടെ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മൈലപ്ര പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നും പ്രതിഷേധ മാർച്ച് രാവിലെ 10ന് ആരംഭിക്കും.തുടർന്ന് നടക്കുന്ന ബാങ്ക് ഉപരോധം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എലിസബേത്ത് അബു, മറ്റ് ഭാരവാഹികൾ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവർ പ്രസംഗി​ക്കും.