medical-college

കോന്നി : ഗവ.മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജതൻ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 199.17 കോടി രൂപയ്ക്കാണ് രണ്ടാംഘട്ട നിർമ്മാണം കരാറെടുത്തിട്ടുള്ളത്. പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എൽ ഹൈറ്റ്സിനാണ് (ഹിന്ദുസ്ഥാൻ ലാറ്റക്സ് ഇൻഫ്രാടെക് സർവീസസ്) നിർവഹണ ചുമതല. ആശുപത്രി കെട്ടിടത്തിന്റെ തറയുടെയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകളുടെയും പണികളാണ് പുരോഗമിക്കുന്നത്. അക്കാദമിക് ബ്ലോക്കിന്റെ പണികൾ പൂർത്തിയായി. ലക്ചറർ ഹാളിലേക്കും ലാബിലേക്കും ലൈബ്രറിയിലേക്കും മറ്റുമുള്ള ഉപകരണങ്ങൾ കൂടി ലഭ്യമാകാനുണ്ട്. ഇതിനാവശ്യമായ തുക അനുവദിച്ചിട്ടുണ്ട്.

ചെലവിടുന്നത് : 241.01 കോടി രൂപ

രണ്ടാംഘട്ടത്തിൽ

200 കിടക്കകളുള്ള ആശുപത്രി കെട്ടിടം,

മൂന്ന് നിലയിൽ അക്കാദമിക്ക് ബ്ലോക്ക്,

5 നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ,

6 നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,

എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി 40 അപ്പാർട്മെന്റുകൾ,

11 നിലകളിലായി ക്വാർട്ടേഴ്സ്,

1000 ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം,

മോർച്ചറി, ഓട്ടോപ്സി ബ്ലോക്ക്, ലോൺട്രി.

2 ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 7,000 ലിറ്റർ ശേഷിയുള്ള ഇഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, പ്രിൻസിപ്പലിന് താമസിക്കാനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്.