തിരുവല്ല: വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേയ് ഒന്നിന് സമാപിക്കും. വള്ളംകുളം അനിൽ നാരായണനാണ് യജ്ഞാചാര്യൻ. 27ന് ഉണ്ണിയൂട്ട്, 28ന് വിദ്യാഗോപാല മന്ത്രാർച്ചന, 29ന് രുഗ്‌മിണീസ്വയംവരം, 30ന് കുചേലഗതി, ഒന്നിന് നാലുമണിക്ക് അവഭൃഥസ്നാനം.