പത്തനംതിട്ട: മുൻഗവർണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ മുൻ എം.എൽ.എ മാലേത്ത് സരളാദേവി അനുശോചിച്ചു. തന്നെ അനുജത്തിയായി കണ്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.. ശങ്കരനാരായണൻ ധനമന്ത്രിയായിരുന്നപ്പോൾ താൻ ആറൻമുള എം.എൽ.എയായിരുന്നു. എം.എൽ.എ എന്ന നിലയിലും നിയമസഭയിലെ പ്രവർത്തനത്തിലും ഒരുപാട് ഉപദേശങ്ങൾ നൽകിയിരുന്നു. അടുത്തു ചെല്ലുന്നവരെയെല്ലാം കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം കണ്ടിരുന്നത്.