അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ കാമ്പയിൻ സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ അദ്ധ്യക്ഷയായി. അടൂർ ഡിവൈ.എസ്.പി ആർ.ബിനു മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ഉദയമ്മ ക്ലാസ് നയിച്ചു. കുഞ്ഞന്നാമ്മക്കുഞ്ഞ്, റോഷൻ ജേക്കബ്, സരസ്വതി, വിമലാമധു, പി.വി.ജയകുമാർ എന്നിവർ സംസാരിച്ചു.