കോന്നി: ശാസ്ത്ര സാഹിത്യപരിഷത്ത് കല്ലേലി യൂണിറ്റ് വാർഷികം ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്തു.മിസിരിയ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സലിൽ വയലാത്തല , എൻ.എസ്. രാജേന്ദ്രകുമാർ, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ് ഷംനാദ് (പ്രസിഡന്റ്) സംഗീത (വൈസ് പ്രസിഡന്റ്) ഏഞ്ചല മറിയം റെജി (സെക്രട്ടറി) അമിത് രാജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.