ഒാമല്ലൂർ: എസ്.എൻ.ഡി.പി. യോഗം 84ാം നമ്പർ ഓമല്ലൂർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പുന:പ്രതിഷ്ഠാ വാർഷികം മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യകം, കലശാഭിഷേകം, ഗുരുപൂജ, നൂറുംപാലും, പൊതു സമ്മേളനം, അന്നദാനം തുടങ്ങിയ ചടങ്ങുകളോടെ ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് വി.കെ രോഹിതേശനും സെക്രട്ടറി ജി.ഗോപിനാഥനും അറിയിച്ചു. രാവിലെ 11ന് പൊതുസമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. വി.കെ രോഹിതേശൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, കൗൺസിലർ പി.വി രണേഷ്, യൂണിയൻ കമ്മിറ്റിയംഗം പി.കെ ശശിധരൻ, വനിതാസംഘം പ്രസിഡന്റ് ശ്രീലത ചെല്ലസ്വാമി, സെക്രട്ടറി സുമാ വിജയൻ, ജി.ഗോപിനാഥൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ.ബിജു തുടങ്ങിയവർ സംസാരിക്കും.