പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ഇടപ്പരിയാരം ശാഖയിലെ 32-ാ മത് പ്രതിഷ്ഠാ വാർഷികം പതാകയുയർത്താൽ, ഗുരുഭാഗവതപാരായണം, അന്നദാനം,വിശേഷാൽ പൂജകൾ , പഠനക്ലാസ്, പ്രതിഷ്ഠാ വാർഷികസമ്മേളനം, ദീപാരാധന തുടങ്ങിയ പരിപാടികളോടെ നടന്നു. ശാഖ പ്രസിഡന്റ് എം.എൻ. മോഹനൻ പതാകയുയർത്തി. പ്രതിഷ്ഠാ വാർഷിക സമ്മേളനം, യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യുണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖ പ്രസിഡന്റ് എം.എൻ. മോഹനൻ, സെക്രട്ടറി കെ.എം സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. എ.ആർ. ഓമനയമ്മ പഠന ക്‌ളാസ് നയിച്ചു.