റാന്നി: വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഡി.എഫ്. ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം എൻ.ലാലാജി അദ്ധ്യക്ഷനായി. ആർ തുളസീധരൻ പിള്ള , അഡ്വ. ജെനു മാത്യു, അഡ്വ കെ പി സുഭാഷ് കുമാർ , കോമളം അനിരുദ്ധൻ, എം ജി മോൻ , സബിത , ജിജി, കെ ജി മുരളീധരൻ , കെ പി രാധാകൃഷ്ണൻ , പ്രദീപ്കുമാർ , അഡ്വ ജേക്കബ് സ്റ്റീഫൻ , പ്രസാദ് എൻ ഭാസ്കരൻ , ബെന്നി പുത്തൻ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു .