
റാന്നി : വൈദ്യമഹാസഭ ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് ചെയർമാൻ പി.വി ബാലകൃഷ്ണൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ഡോ.ലെയ ജോഷ്വാ അദ്ധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ബിഥുൻ മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ വൈദ്യർ, ആർ. മധുസൂദനൻ, ശ്രീജേഷ് വി. കൈമൾ എന്നിവർ സംസാരിച്ചു. ജോഷ്വാ ഫിലിപ്പ്, ഭേഷജം പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.എസ് മനോജ് കുമാർ (പ്രസിഡന്റ്), ഡോ. ലെയ ജോഷ്വാ, മധു പുനർന്നവ (വൈസ് പ്രസിഡന്റുമാർ), അശോകൻ (സെക്രട്ടറി),
എം.ആർ സന്ധ്യമോൾ, സി.ജെ സന്തോഷ് (ജോയിന്റ് സെക്രട്ടറി), രഘുനാഥ് (ട്രഷറർ), ശ്രീജേഷ് വി കൈമൾ (കോർഡിനേറ്റർ).