പത്തനംതിട്ട: ആയോധനകലയിൽ ലോക റെക്കാഡ് പ്രകടനത്തിനൊരുങ്ങി കൊഴുവല്ലൂർ സ്വദേശി കെ. കെ. ശിവദാസ്. 30 വർഷമായി ആയോധനകലയിൽ പരിശീലനം നൽകിവരുന്ന ചീഫ് ഇൻസ്ട്രക്രറാണ് ശിവദാസ്.നേപ്പാളിലും ഇന്തോനേഷ്യയിലും നടന്ന ആയോധന കലാമത്സരങ്ങളിൽ പങ്കടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 11ന് കുളനട ഭഗവതിക്ഷേത്ര ഒാഡിറ്റോറിയത്തിലാണ് പ്രകടനം നടത്തുന്നതെന്ന് ശിവദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂണിവേഴ്‌സൽ റെക്കാഡ്
ഫോറം പ്രതിനിധികൾ പെങ്കടുക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും . ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിക്കും.