പന്തളം: ഉള്ളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ തുടങ്ങും. മേയ് 3 ന് സമാപിക്കും. വിഷ്ണുനമ്പൂതിരിയാണ് യജ്ഞാചര്യൻ. രാവിലെ 5.30ന് ഗണപതി ഹോമം . 6.30ന് ആചാര്യവരണം. ഭദ്രദീപപ്രതിഷ്ഠ. 7ന് ഭാഗവത പാരായണം, 10.30 ന് വരാഹാവതാരം, 12 ന് ഭാഗവത പ്രഭാഷണം, 1 ന് അന്നദാനം, 5 ന് സർവൈശ്വര്യപൂജ. 5.30ന് പ്രഭാഷണം. 6.45 ന് ദീപാരാധന, 7 ന് ഭജന. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതി ഹോമം, 6.30ന് വിഷ്ണു സഹസ്രനാമജപം . 7 ന് ഭാഗവത പാരായണം,12 ന് ഭാഗവത പ്രഭാഷണം, 1 ന് അന്നദാനം, 6.45 ന് ദീപാരാധന, 7ന് ഭജന, രണ്ടാം ദിവസം വൈകിട്ട് 7ന് ചാക്യാർകൂത്ത്. മൂന്നിന് രാവിലെ 9 .30 ന് മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ, 3.30 ന് അവഭൃഥസ്നാന ഘോഷയാത്ര. 7.30 ന് സംഗീത സദസ്