കുടശനാട്: സ്വാതന്ത്ര്യ സമരസേനാനി ഗാന്ധി മാധവൻ പിള്ള അനുസ്മരണവും രേണു വിപിൻ ചന്ദ്രൻ സമാഹരിച്ചു പ്രസിദ്ധീകരിച്ച ജീവചരിത്ര ഗ്രന്ഥത്തിന്റെ ആസ്വാദനവും കുടശനാട് മുട്ടേറ്റ് നടന്നു. ഗാന്ധിസ്മാരകനിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ ശശികുമാർ, ഗാന്ധിസ്മാരക നിധി സെക്രട്ടറി ഡോ.ഗോപാലക്യഷ്ണൻ നായർ,.പ്രൊഫ.കെ.ആർ.സി.പിള്ള, ജസ്റ്റിൻ ജേക്കബ്, കുടശനാട് മുരളി, പ്രൊഫ.കെ. ചന്ദ്രശേഖരൻ പിള്ള, ഡോ.കെ.സി.രാജൂ, ജോർജ് വർഗീസ്, പി.അരവിന്ദാക്ഷൻപിള്ള,
അഡ്വ.കെ.ശശികുമാർ , രേണു വിപിൻചന്ദ്രൻ എന്നിവർ സംസാരിച്ചു.