പന്തളം : ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം നഗരസഭ യിലെ 20 ാം വാർഡിൽ സമ്പൂർണ പാലിയേറ്റീവ് കെയർ പ്രഖ്യാപനം നടത്തി പ്രൊഫ. ജോൺ മാത്യു പ്രഖ്യാപനം നടത്തി. കിടപ്പു രോഗികളുടെ ലിസ്റ്റ് സോണൽ സെക്രട്ടറി കെ ഹരിക്ക് കൈമാറി.
ഫൗണ്ടേഷൻ വാർഡ് കമ്മിറ്റി പ്രസിഡന്റ് ബേബിക്കുട്ടി അദ്ധ്യക്ഷനായിരുന്നു. ബാബു വർഗീസ്, മറിയാമ്മ ബാബു ,അമ്പിളി പ്രസാദ്, രതി അജി, എൽസി ജേക്കബ് , രാജശേഖര കുറുപ്പ് ,മോൻസി ബാബു ജോൺ, ബിനു ജോൺ സദാനന്ദൻ, മധുസൂധനകുറുപ്പ് എന്നിവർ പങ്കെടുത്തു.