പത്തനംതിട്ട: ജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉന്നതതലയോഗം ജൂണിൽ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിസഭാ വാർഷികത്തിന്റെയും രണ്ടാമത് നൂറുദിന കർമ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ..എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ , അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, രാജു നെടുവംപുറം, അലക്സ് കണ്ണമ്മല, എം.മുഹമ്മദ് സാലി, ബി.ഷാഹുൽ ഹമീദ്, നിസാർ നൂർമഹൽ, എഡിഎം അലക്സ് പി. തോമസ് എന്നിവർ പങ്കെടുത്തു