തിരുവല്ല : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാർക്കൊപ്പം ഒളിച്ചോടി പിടിയിലായ പ്ലസ് ടു വിദ്യാർത്ഥിനികളെ തിരുവല്ല കോടതി രക്ഷിതാക്കൾക്കൊപ്പമയച്ചു. കുറ്റൂർ, റാന്നി സ്വദേശിനികളായ പ്ലസ് ടൂ വിദ്യാർത്ഥിനികളെയാണ് തിരുവല്ല കോടതി രക്ഷിതാക്കൾക്കൊപ്പം അയച്ചത്. സ്കൂളിൽ പരീക്ഷയ്ക്കായി എത്തിയ ഇരുവരും പരീക്ഷയ്ക്ക് ശേഷം നെടുമങ്ങാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് എത്തിയ കാമുകന്മാർക്കൊപ്പം നാടുവിടുകയായിരുന്നു. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.