26-konni-sndp
എസ്.എൻ.ഡി .പി യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പുനഃപ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചു നടന്ന മാതൃസമ്മേളനം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. പുഷപവല്ലി ഉ​ദ്​ഘാട​നം ചെ​യ്യുന്നു

കോന്നി: എസ്.എൻ.ഡി .പി യോഗം 175 -ാം നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന മാതൃസമ്മേളനം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷപവല്ലി ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് പ്രസന്ന സുജാതൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം മേഴ്‌​സി ജോബി, വനിതാ സംഘം വൈസ് പ്രസിഡന്റ് ആശാ സജി, സെക്രട്ടറി മഞ്ജു ബിനു, ട്രഷറർ ബീജ സനിൽ, ശശികുമാർ എന്നിവർ സംസാരിച്ചു. എൻഡോവ്‌മെന്റ് വിതരണവും വിദ്യാർത്ഥികളുടെ പഠനോപകാരണങ്ങളുടെ വിതരണവും കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഇന്ന് ഗുരുപൂജ ,മഹാഗണപതിഹോമം, ശാന്തിഹവനം, കലശാഭിഷേകം, സമൂഹസദ്യ, ശിങ്കാരിമേളം,ആചാര്യവരണം,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആത്മീയ പ്രഭാഷണം, ദീപാരാധന എന്നിവ നടക്കും. വൈകിട്ട് 7 ന് സാംസ്കാരിക സമ്മേളനം കെ.യു.ജനീഷ്​കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും.ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. ശശികുമാർ കായംകുളം, അഡ്വ. മണ്ണടി മോഹൻ, മനോജ് എസ്. അഡ്വ. കെ,എൻ.സത്യാനന്ദപ്പണിക്കർ, ഡോ.കെ.പി. വിശ്വനാഥൻ, അഡ്വ.കെ.അനിൽ, അനിൽ കടമരത്തുവിള എന്നിവർ സംസാരി​ക്കും.