water

അടൂർ : നിരന്തരമായി അടൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടാകുന്ന പൈപ്പുപൊട്ടലിനും റോഡ് തകർച്ചയ്ക്കുമെതിരെ പള്ളിക്കൽ പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരായ മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ തടഞ്ഞുവച്ചു. റോഡുകൾ ഇന്നുതന്നെ നന്നാക്കാം എന്ന് ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ് നിയോജകണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര, ഷിബു ഉണ്ണിത്താൻ, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, ജി ജോഗീന്ദർ, ബി. രമേശൻ, അബിൻ ശിവദാസൻ, എന്നിവർ നേതൃത്വം നൽകി