
വെണ്മണി : സൂര്യകവി ഡോ.ജയദേവന്റെ 1001 സൂര്യകവിതകളുടെ സമാഹാരം ഗോവാ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ലോക പുസ്തക ദിനത്തിൽ പ്രകാശനം ചെയ്തു. ബോധിനി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗിന്നസ് സത്താർ ആദൂർ പുസ്തകം സ്വീകരിച്ചു. സി.ഇ സുനിൽ പുസ്തക പരിചയവും ഡോ.മാത്യൂസ് മാർ തിമിത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. സ്വാമി ശിവബോധാനന്ദ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിൻ പി.വർഗീസ്, വേണുഗോപാലക്കുറുപ്പ്, അഡ്വ.ജോർജ് തോമസ്, എൻ.ലാലാജി തണ്ണിത്തോട്, സതീഷ് വെണ്മണി, ടി.പി വസന്തകുമാർ, പി.ആർ ഗോപാലൻ, സിബീഷ് ചെറുവല്ലൂർ ,സൂര്യകവി ഡോ.ജയദേവൻ എന്നിവർ പ്രസംഗിച്ചു.