പത്തനംതിട്ട : നാടക് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ ശലഭമഴ ക്യാമ്പിൽ നിന്ന് തുടക്കം കുറിച്ച ഈ ഭൂമീന്റെ പേരാണ് എന്ന നാടകയാത്ര സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം ചെയ്തു.നാടകയാത്ര വിവിധ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന തിയേറ്റർ പരിപാടികൾ നടത്തും. നേതാജി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത.എസ് അദ്ധ്യക്ഷയായിരുന്നു. നാടക് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് സുനി, സെക്രട്ടറി പ്രിയരാജ് ഭരതൻ, അജി ഡാനിയേൽ, ഫെബി തുമ്പമൺ എന്നിവർ സംസാരിച്ചു. കെ.എസ് ബിനുവിന്റെ തെരുവരങ്ങ് ,നാടകക്കാരൻ മനോജ് സുനിയും അജയ് ഉദയനും ചേർന്നുള്ള ക്ലൗൺ തിയേറ്റർ ഷോ, നാടൻപാട്ട് എന്നിവയും അരങ്ങേറി.