കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാസമ്മേളനത്തിന് മുന്നോടിയായി കോന്നി മേഖലാതല ബാലോത്സവം കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡിറി സ്കൂളിൽ ഏപ്രിൽ 28 ന് രാവിലെ 10മുതൽ നടത്തുന്നതാണ്. ബാലോത്സവത്തിൽ വരമലയാളം, ഭാഷ കേളി, ഒറിഗാമി, ശാസ്ത്ര പരീക്ഷണം എന്നിവ നടക്കും. രജിസ്റ്റർ ചെയ്ത കുട്ടികൾക്കു പുറമേ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.