sndp
എസ്.എൻ.ഡി.പി യോഗം349 നമ്പർ വകയാർ ശാഖയിലെ 840 നമ്പർ വനിതാ സംഘം യൂണിറ്റിന്റെയും മൈക്രോ ഫൈനാൻസ് ഗ്രുപ്പുകളുടെയും നേതൃത്വത്തിൽ നടന്ന വനിത സംഗമം യുണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വനിതാസംഘത്തിന്റെ പ്രവർത്തങ്ങളിലൂടെ കഴിയുന്നതായും. മൈക്രോ ഫിനാൻസ് ഗ്രുപ്പുകളുടെ പ്രവർത്തനത്തിലൂടെ വനിതകളുടെ പൊതുവായ മുന്നേറ്റത്തിന് കഴിയണമെന്നും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകമാർ പറഞ്ഞു. 349 -ാം നമ്പർ വകയാർ ശാഖയിലെ 840-ാം നമ്പർ വനിതാസംഘം യൂണിറ്റിന്റെയും മൈക്രോ ഫിനാൻസ് ഗ്രുപ്പുകളുടെയും നേതൃത്വത്തിൽ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാസംഘം യുണിയൻ പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യുണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, വനിതാ സംഘം യുണിയൻ സെക്രട്ടറി സരളാപുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ശാഖ പ്രസിഡന്റ് പി.എ.ശശി, ശാഖാ സെക്രട്ടറി കെ.വി. വിജയചന്ദ്രൻ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് പി.കെ. പുഷ്പാവതി, സെക്രട്ടറി സി.ടി.ഷീല, വൈസ് പ്രസിഡന്റ് ഗംഗ സജി തുടങ്ങിയവർ സംസാരിച്ചു.