റാന്നി: റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിരുന്ന റാന്നി നിയോജക മണ്ഡലത്തിലെ മൂന്നു റോഡുകളെ നിർമ്മാണ ഉദ്ഘാടനങ്ങൾ 29ന് നടക്കുമെന്ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ അറിയിച്ചു. ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാരാജ് റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കും. 2018ലെ മഹാപ്രളയത്തെ തുടർന്നാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്. എന്നാൽ റീബിൽഡ് നടപടികൾ വൈകിയതിനാൽ നിർമ്മാണം നീണ്ടുപോവുകയായിരുന്നു. ഇതോടൊപ്പമുള്ള മറ്റു റോഡുകൾ ഉടൻ തന്നെ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാനാകുമെന്നും എം.എൽ.എ അറിയിച്ചു. വലിയപറമ്പിൽപടി - ഈട്ടിച്ചുവട് റോഡ് 1.70 കോടി , ചണ്ണ - കുരുമ്പൻമൂഴി റോഡ് 1.76 കോടി, അത്തിക്കയം - കടുമീൻചിറ റോഡ് 3.5 കോടി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് നടക്കുക. 29ന് പകൽ 2.30ന് ചണ്ണ - കുരുമ്പൻമൂഴി - മണക്കയം റോഡ്, 3.30ന് അത്തിക്കയം -കടുമീൻചിറ റോഡ്, 4.30ന് വലിയപറമ്പിൽ പടി - ഈട്ടിച്ചുവട് റോഡുമാണ് ഉദ്ഘാടനം ചെയ്യുന്നത്.