kappa
ചെങ്ങന്നൂർ തനിമ ആരംഭിച്ച മരച്ചീനിയിൽ നിന്നും മൂല്യവർദ്ധിത ഉല്പന്ന നിർമാണ പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 'ചെങ്ങന്നൂർ തനിമ' എന്ന പേരിൽ മരച്ചീനിയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെബിൻ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. . വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജ രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ രമേശ് കുമാർ , ചെയർ പേഴ്സൻമാരായ കെ.ആർ രാധാബായി, സ്വർണമ്മ, ബീന ചിറമേൽ, എ.കെ ശ്രീനിവാസൻ, സുധർമ്മ , വാർഡ് മെമ്പർ ബി.ബാബു , ബ്ലോക്ക് പ്ലാനിംഗ് ഓഫീസർ റജിമോൻ എന്നിവർ സംസാരിച്ചു. വെണ്മണി ഗ്രാമപഞ്ചായത്ത് 7-ാം വാർഡിലെ 5 കുടുംബശ്രീ അംഗങ്ങൾ ചേർന്നുള്ള രുചി എന്ന സംരംഭക യൂണിറ്റാണ് 4 ലക്ഷം രൂപയുടെ പദ്ധതി നടത്തുന്നത്