ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 6191-ാം നമ്പർ പേരിശേരി ശാഖയിലെ ഒന്നാമത് പേരിശേരി ശ്രീനാരായണ കൺവെൻഷൻ 29ന് ആരംഭിക്കും. വൈകിട്ട് 5ന് ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, അഡ്. കമ്മിറ്റി അംഗങ്ങളായ കെ.ആർ മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, മോഹനൻ കൊഴുവല്ലൂർ, എസ്. ദേവരാജൻ, അനിൽ കണ്ണാടി, ശാഖാ പ്രസിഡന്റ് വി.കെ പ്രഭാകരൻ, വൈസ് പ്രസിഡന്റ് വി.കെ അനിൽകുമാർ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീനാ അനിൽ, കോ-ഓർഡിനേറ്റർ ശ്രീകലാ സന്തോഷ്, ട്രഷറർ സുഷമ്മ സന്തോഷ്, കമ്മിറ്റി അംഗം ലതികാ പ്രസാദ്, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാഹുൽരാജ്, യൂണിയൻ ധർമ്മസേനാ ചെയർമാൻ വിജിൻ രാജ്, യൂണിയൻ വൈദിക യോഗം ചെയർമാൻ സൈജു. പി.സോമൻ, വൈസ് ചെയർമാൻ സജിത്ത് ശാന്തി, ശാഖാ വനിതാസംഘം ജോയിന്റ് സെക്രട്ടറി ഉമാരാജൻ, യൂത്ത് മൂവ്മെന്റ് കോ-ഓർഡിനേറ്റർമാരായ രാജേഷ് വിജയൻ, സ്മിനീഷ് പളളിയിൽ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി പി.കെ രവീന്ദ്രൻ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ ശശിധരൻ നന്ദിയും പറയും. വൈകിട്ട് 6.15ന് ദീപാരാധന, ദീപക്കാഴ്ച, 6.30ന് ശ്രീനാരായണ ഗുരുദേവ കൃതികൾക്ക് ഒരാമുഖം എന്ന വിഷയത്തിൽ കോട്ടയം സൗമ്യ നിഷാദ് പ്രഭാഷണം നടത്തും. 30ന് വൈകിട്ട് 6.30ന് ഗുരുദേവ ദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ പാലക്കാട് ഗവ.വിക്ടോറിയാ കോളേജ് പ്രൊഫ. ഡോ. ബിന്ദു ടീച്ചർ പ്രഭാഷണം നടത്തും. സമാപന ദിനമായ മേയ് 1ന് രാവിലെ 10ന് ആത്മോപദേശ ശതകം ഒരു പഠനം എന്ന വിഷയത്തിൽ പത്തിയൂർ ശശികുമാറും വൈകിട്ട് 6.30ന് ശിവഗിരി മഠം സ്വാമി അസംഗാനന്ദഗിരിയും പ്രഭാഷണം നടത്തും. രാത്രി 8.30ന് കോമഡി ഫെസ്റ്റിവൽ താരം മധുസാഗർ നയിക്കുന്ന മ്യൂസിക്കൽ ഫിഗർ നൈറ്റ്.