പ​ന്ത​ളം: കു​ര​മ്പാ​ല സെന്റ് തോ​മ​സ് ഓർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യു​ടെ ന​വീക​രി​ച്ച ദേ​വാ​ല​യ കൂ​ദാ​ശ​യും 117-ാമ​ത് വാർ​ഷി​ക​വും 29.30 തീ​യ​തി​ക​ളിൽ ന​ട​ക്കും. 29ന് രാ​വി​ലെ 6.30ന് പ്ര​ഭാ​ത ന​മ​സ്​കാ​രം വി.കുർ​ബാ​ന, വൈ​കി​ട്ട് 3ന് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര.5ന് പൊ​തു​സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ബ​സേലി​യോ​സ് മാർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യൻ കാ​തോ​ലി​ക്ക ബാ​വ നിർ​വ​ഹി​ക്കും. ഡോ.മാ​ത്യൂ​സ് മാർ തി​മോ​ത്തി​യോ​സ് മെ​ത്രോ​പ്പോ​ലീ​ത്ത അദ്ധ്യക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ടർ ഡോ.ദി​വ്യ എ​സ്.അ​യ്യർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.ജോഷ്വ മാർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ആ​ദ​രി​ക്ക​ലും നിർ​വഹി​ക്കും. തു​ടർ​ന്ന് ജീ​വ​കാ​രു​ണ്യ​നി​ധി സ​മർ​പ്പ​ണം. 6.30ന് ലൈ​റ്റ് ഷോ ദീ​പ​ക്കാ​ഴ്​ച സ്‌​നേ​ഹ​വി​രു​ന്ന്. 30ന് രാ​വി​ലെ 6.30ന് മു​ന്നി​ന്മേൽ കുർ​ബാന, ആ​ദ​രി​ക്കൽ ഡോ.മാ​ത്യു സ്​മാർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്​ഘാ​ട​നം ചെ​യ്യും, ജോ​ഷ്വ മാർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.യൂ​ഹാ​നോൻ മാർ ദി​യ​സ് കോ റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.