പന്തളം: പന്തളം തെക്കേക്കര പഞ്ചായത്ത് പുതിയതായി നിർമ്മിച്ച കമ്മിറ്റി ഹാളിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, രാഷ്ട്രിയ നേതാക്കൾ എന്നിവർ പങ്കെടുത്തു.