പത്തനംതിട്ട: കവി ഡോ. നെല്ലിക്കൽ മുരളീധരന്റെ പേരിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രൻ കവി അസീം താന്നിമൂടിന് സമ്മാനിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. കെ.എസ്.രവികുമാർ സ്മൃതിപ്രഭാഷണം നടത്തി.
ഡോ.മാത്യൂസ് വാഴക്കുന്നം , എം.എൻ.സോമരാജൻ, കടമ്മനിട്ട കരുണാകരൻ, പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ , നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനിസോമരാജൻ, കൈപ്പട്ടൂർ തങ്കച്ചൻ , പ്രൊഫ. ഡി. പ്രസാദ്, കെ വി .സുരേന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സുഖദമുരളീധരൻ, സ്മൃതി മുരളീധർ, അനു അന്ത്യാളൻകാവ് എന്നിവർ സംസാരിച്ചു.