ആറന്മുള : ഖാദി മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, ആറന്മുളയെ ഖാദി ഗ്രാമമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ആറന്മുള വികസന സമിതിയുടെയും ഖാദി ഗ്രാമോദ്യോഗ് ഭവന്റെയും നേതൃത്വത്തിൽ ആലോചനാ യോഗം നടത്തി. ഖാദി മേഖലയിൽ കൂടി തൊഴിലവസരം സൃഷ്ടിക്കാനും ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർക്ക് സ്ഥിര വരുമാനം ഉണ്ടാക്കാനുഉള്ള പദ്ധതിയെപ്പറ്റി ചർച്ച നടത്തി. രണ്ടു മാസത്തെ നൂൽനൂൽപ്പ്, ആറു മാസത്തെ നെയ്ത്ത് എന്നിവ സ്റ്റെഫന്റോടുകൂടിയ ട്രയിനിംഗ് നടത്തി ട്രയിനിംഗ് പൂർത്തിയാക്കുമ്പോൾ വീട്ടിൽ ഇരുന്ന് ചെയ്ത് സ്ഥിരവരുമാനം ഉണ്ടാക്കാവുന്ന രീതിയിൽ സാധന സാമഗ്രികൾ നൽകുന്നതാണ്. ഭാവിയിൽ ആറന്മുള ബ്രാന്റിൽ ഖാദി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനാണ് പദ്ധതി. ആറന്മുള പരമൂട്ടിൽ പടിക്കലുള്ള ഖാദി ഉദ്യോഗ് ഭവൻ ക്രീഡിൽവെച്ചാണ് യോഗം നടന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.സന്തോഷ് (ചെറുകോൽ), ജിജിവർഗീസ് ജോൺ (കോഴഞ്ചേരി), ഷീജ ടി.റ്റോജി (ആറന്മുള), സി.ഡി.എസ്. പേഴ്‌​സൺമാരായ രാജി സുനിൽ (ചെറുകോൽ), രാധ കെ. (തോട്ടപ്പുഴശേരി), സോമവല്ലി ദിവാകരൻ (ആറന്മുള), സുനിത ഫിലിപ്പ്, ടി.ടി.വാസു (കോഴഞ്ചേരി), വികസന സമിതി പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, ഖജാൻജി സന്തോഷ് പുളിയേലിൽ, ക്രീഡ് സെക്രട്ടറി പോൾരാജ്, അംഗം സനൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം ലൂമും, ചർക്കയും സന്ദർശിച്ചു. ട്രയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497521237, 8113056262 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.