അടൂർ: ഭാരതീയ ദലിത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലതല ഡോ.ബി.ആർ അംബേദ്കർ ജന്മദിന സമ്മേളനം 28ന് വൈകിട്ട് 3ന് നടക്കും. അടൂർ സെൻട്രൽ ജംഗ്ഷനിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്യും. ബി.ഡി.സി ജില്ലാ പ്രസിഡന്റ് പി.ജി ദിലീപ് കുമാർ അദ്ധ്യക്ഷതവഹിക്കും. കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും.ഏപ്രിൽ 30ന് തിരുവല്ലയിൽ സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിൽ അവാർഡ് ദാനം, ആദരിക്കൽ, ധനസഹായ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, ജില്ലാ കമ്മിറ്റിയംഗം അജേഷ് അങ്ങാടിക്കൽ, അടൂർ ബ്ലോക്ക് പ്രസിഡന്റ് ജി.ജോഗീന്ദർ എന്നിവർ പറഞ്ഞു.