പത്തനംതിട്ട : ഡി. വൈ. എഫ്. ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ദീപശിഖാ പ്രയാണം. ബൈക്ക് റാലി എന്നിവയോടനുബന്ധിച്ച് ഉച്ചയ്ക്ക് 3 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കോന്നി, റാന്നി ഭാഗത്തു നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ കുമ്പഴയിലെത്തി പോകണം.
അടൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജംഗ്ഷനിലെത്തണം.
:തിരുവല്ല, കോഴഞ്ചേരി ഭാഗത്തു നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന മുഴുവൻ ബസുകളും നന്നുവക്കാട് യാത്ര അവസാനിപ്പിക്കണം. തെക്കേമല ഭാഗത്തു നിന്ന് അടൂർ, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തെക്കേമല ഇലന്തൂർ ഓമല്ലൂർ വഴി പോകണം.
വടശേരിക്കര, റാന്നി ഭാഗത്തു നിന്ന് അടൂർ, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മൈലപ്ര പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി ഇലന്തൂർ വഴി ഓമല്ലൂരിൽ കൂടി പോകണം.
കോന്നിയിൽ നിന്ന്അടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂങ്കാവ്
ചന്ദനപ്പള്ളി വഴി പോകണം. അടൂരിൽ നിന്ന് റാന്നി, വടശേരിക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓമല്ലൂർ ഇലന്തൂർ വഴി കോഴഞ്ചേരിയിലെത്തി പോകണം. തിരുവല്ല, കോഴഞ്ചേരി ഭാഗത്തു നിന്ന് പത്തനാപുരം, പുനലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോഴഞ്ചേരി ഇലന്തൂർ ഓമല്ലൂർ വാഴമുട്ടം താഴൂർക്കടവ് പൂങ്കാവ് വഴി കോന്നിയിലെത്തി പോകണം.