
അടൂർ: സമഗ്രശിക്ഷ കേരള അടൂർ ബി.ആർ.സി യുടെ പരിധിയിലുള്ള രണ്ട് പ്രതിഭാ കേന്ദ്രങ്ങളുടെ പ്രതിഭാ സംഗമം അടൂർ നഗരസഭാ ഉപാദ്ധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലാവുദ്ദീൻ.എം അദ്ധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് ആൻറണി പഴകുളം മുഖ്യാതിഥിയായിരുന്നു. യോഗ,വായ്താരി , തീയേറ്റർ, വരയരങ്ങ് ,ക്രാഫ്റ്റ് വർക്ക്, ഫോട്ടോഗ്രാഫി, കാക്കാരിശി നാടകം,കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളുടെ പ്രകടനം തുടങ്ങി രണ്ടുദിവസത്തെ പരിശീലനമാണ് നടക്കുന്നത്. ജി.യു.പി.എസ് കുന്നിട, കെ. വി.യു.പി.എസ് പഴകുളം എന്നീ സ്കൂളുകളുമായി ബന്ധപ്പെട്ട രണ്ട് പ്രതിഭാ കേന്ദ്രങ്ങളിലെയും 25 കുട്ടികളും എഡ്യുക്കേഷണൽ വോളന്റിയേഴ്സും പരിശീലനത്തിനുണ്ട്. ഏനാദിമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർമാരൂർ, മുതിർന്ന എഡ്യുക്കേഷൻ വോളന്റിയറായ ചെല്ലമ്മ.എൻ.ടിയെ ആദരിച്ചു. അടൂർ എ.ഇ.ഒ സീമാ ദാസ്, അടൂർ ബി.പി.സി സ്മിത എം.നാഥ്, വന്ദന.വി.എസ്, മീനാകുമാരി.എസ് എന്നിവർ സംസാരിച്ചു.