അടൂർ: റോഡിലെ കുഴിയിൽ വീണ് ബൈക്കുയാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധം ഉയർന്നതോടെ കുഴികളിൽ താത്കാലികമായി ടാറിംഗ് മിശ്രിതമിട്ട് അടച്ചു. പൈപ്പ് പൊട്ടി ഈ ഭാഗത്ത് നിരവധി കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങൾ ഏറെയായെങ്കിലും നികത്താൻ നടപടി ഉണ്ടായില്ല. കുഴികളിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കുഴികൾ ശരിയായി നികത്താത്തതിനാൽ വാഹനങ്ങൾ കയറി മെറ്റിൽ തെറിച്ച് വഴിയാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ട്.