sndp
vഎസ്‌.എൻ.ഡി.പി യോഗം 175 നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനകുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി അസാഗാനന്ദ ഗിരി ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്‌.എൻ.ഡി.പി യോഗം 175-ാം നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനകുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി അസാഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.പി. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി അംഗം അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ, യുണിയൻ കമ്മിറ്റി അംഗം ഡോ. കെ,പി.വിശ്വനാഥൻ, ശാഖാ സെക്രട്ടറി അഡ്വ. കെ.അനിൽ, ഉത്സവ കമ്മിറ്റി കൺവീനർ അനിൽ കടമരത്തുവിള തുടങ്ങയവർ സംസാരിച്ചു. ഗുരുപൂജ, മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, സമൂഹസദ്യ, ശിങ്കാരിമേളം, ആത്മീയ പ്രഭാഷണം ദീപാരാധന എന്നിവയും നടന്നു.