പെരുമ്പുളിക്കൽ : എസ്.എൻ.ഡി.പി യോഗം 4779 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ മേയ് 10.11,12 തീയതികളിൽ നടക്കുന്ന ഗുരുപ്രതിഷ്ഠാ സമർപ്പണത്തോടും പ്രതിഷ്ഠാ സമ്മേളനത്തോടും അനുബന്ധിച്ചുള്ള സുവനീറിന്റെ പ്രകാശനം നടത്തി.
ശാഖായോഗം സെക്രട്ടറി രഘു പെരുമ്പുളിക്കൽ അദ്ധ്വക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പ്രകാശനം നടത്തി. യൂണിയൻ കൗൺസിലർ എസ്.ആദർശ് . എൻ. വിജയൻ, രാജേഷ് കുരമ്പാല, കെ. ജെ. ലിജോ, മധുപരിയാരത്ത്, ബിനു തിരുവാതിര, സുരേന്ദ്രൻ ജി.എസ്., സരോജിനി താഴത്തേതിൽ, സ്മിത രവി, പൊന്നമ്മ വിജയൻ, വിനീത രാജീവ് എന്നിവർ പങ്കെടുത്തു.