മല്ലപ്പള്ളി : ഇടിമിന്നലേറ്റ് വെള്ളാവൂർ സ്വദേശി കുഞ്ഞൂഞ്ഞിന്റെയും തങ്കമ്മയുടെയും മകൻ അനീഷ് കുമാർ (41) മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്കുണ്ടായ ശക്തമായ മഴയിലാണ് സംഭവം. എഴുമറ്റൂർ മലക്കീഴിൽ തടിപ്പണിക്ക് എത്തിയതായിരുന്നു അനിഷ്. ഭാര്യ: സന്ധ്യ. മക്കൾ: അപർണ, സുവർണ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.