accident-

കോന്നി: കോന്നി - തണ്ണിത്തോട് റോഡിലെ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാത്രി 12.30 ന് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് സിമന്റ് ലോഡുമായി തണ്ണിത്തോട്ടിലേക്കു പോവുകയായിരുന്ന ലോറിയാണ് ഞള്ളൂർ കയറ്റത്തിൽ വച്ച് നിയന്ത്രണം വിട്ട് പിറകോട്ടു പോയി തേക്ക് പ്ലാന്റേഷനിലെ കൊക്കയിലേക്ക് തലകീഴായി മറിഞ്ഞത്. ലോറി കയറ്റത്തിൽ അട വച്ച് കയറ്റുമ്പോഴാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ തെങ്കാശി സ്വദേശി രാജേഷ് ഖന്നയെ പരിക്കുകളോടെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു ക്ളീനർമാർ സംഭവം നടക്കുമ്പോൾ ലോറിയിൽ ഇല്ലായിരുന്നു.