
ചെങ്ങന്നൂർ: നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചു തലകീഴായ് മറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. എം.സി റോഡിൽ ചെങ്ങന്നൂരിനു സമീപം മുണ്ടൻ കാവിൽ ഇന്നലെ വൈകിട്ട് 3.15നാണ് അപകടം. എടത്വയിൽ നിന്ന് തെങ്കാശിക്കു പോയ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇറപ്പുഴപ്പാലം ഇറങ്ങി ആദ്യത്തെ ഡിവൈഡറിലാണ് വാഹനം ഇടിച്ചത്. .. കാർ ഉടമയായ ഫാ. തോമസ് കോയിപ്പുറമാണ് കാറോടിച്ചത് .ചെങ്ങന്നൂരിൽ നിന്നെത്തിയ ഫയർ ഓഫീസർമാരായ നൗഷാദ്, ബിജു ടി.രതീഷ്, ശരത്ചന്ദ്രൻ ,എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി