മല്ലപ്പള്ളി : സഹകരണ പ്രസ്ഥാനങ്ങൾ ദുരിത കാലത്ത് ജനങ്ങൾക്ക് ഒപ്പമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തും പ്രളയ സമയത്തും മഹാമാരിയിലും ജനങ്ങൾക്ക് ആശ്വാസമായത് സഹകരണ പ്രസ്ഥാനങ്ങളാണ്.. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. മികച്ച കർഷകനെയും, സഹകാരികളേയും അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ആദരിച്ചു. ആദ്യ നിക്ഷേപം അഡ്വ. പ്രമോദ് നാരായണൻ എം എൽ.എ സ്വീകരിച്ചു. രാജു ഏബ്രഹാം, ജോസഫ് എം പുതുശേരി, ബിന്ദു ചന്ദ്രമോഹൻ ,സി.കെ.ലതാകുമാരി, ഗീതാ കുര്യാക്കോസ്, എം.ജി പ്രമീള, എം.ജി രാമദാസ്, സിന്ധു സുഭാഷ്, വിദ്യാമോൾ, സതീഷ് കൊച്ചു പറമ്പിൽ, കെ.പി. ഉദയഭാനു, കെ.ഇ.അബ്ദുൾ റഹ്മാൻ, കുഞ്ഞു കോശി പോൾ, അലക്സ് കണ്ണമല,എ.പി. ജയൻ, എൻ.എം.രാജു ,കെ.ജയവർമ്മ, ബിനു വർഗീസ്, എബി മേക്കരിങ്ങാട്ട്, അഡ്വ.പ്രകാശ് ചരളേൽ, ജേക്കബ് ജോർജ്, റെജി പണിക്കമുറി, തോമസ്കുട്ടി ഇ.ഡി., എം.പി പി. നമ്പൂതിരി, അനിൽകുമാർ, സതീഷ് കുമാർ, വിജയൻ പിള്ള,കെ.സി ഫിലിപ്പ്, അലക്സാണ്ടർ വർഗീസ്, സോമനാഥൻ , ജോൺസ് വർഗീസ്, ഒ.കെ.അഹമ്മദ്, ബോബൻ ജോൺ,രാധാകൃഷ്ണ കുറുപ്പ്, നളിനാക്ഷൻ നായർ , അഭിലാഷ്, തോമസ്കുട്ടി തോമസ്, സതീഷ് ചന്ദ്രൻ, ശശിധരൻ പിള്ള ,സുരേഷ് ബാബു പാലാഴി, തോമസ് . റ്റി. തുരുത്തിപ്പള്ളി, സുഗതകുമാരി രാധാശ്രീ .എസ് എന്നിവർ സംസാരിച്ചു.