പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകർന്നിരിക്കുകയാണെന്നും കേരള കോൺഗ്രസ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തിരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തുതന്നെ സംഭവിച്ചാലും കെ റെയിൽ സിൽവർ ലൈൻ പദ്ധതികളുമായി മുമ്പോട്ട് പോകുമെന്ന് വാശിയോടെ സംസാരിക്കുന്ന പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സനോജ് മേമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ ഗിരിജൻ, സംസ്ഥാന സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഷിബു, കെ. ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജോർജ് ജോസഫ്, കെ. എം. ശാമുവേൽ, രാജൻ പടിയറ, മെഹബൂബ് ഖാൻ, എം.എസ് സുജ , സജി ഇടിക്കുള, പറക്കോട് മുരളി, രാജു വാണിപുരയ്ക്കൽ, കെ.ജി ഇടിക്കുള തുടങ്ങിയവർ സംസാരിച്ചു.