കോഴഞ്ചേരി: നഷ്ടപരിഹാരം നൽകി ചെറുകോൽപ്പുഴ- റാന്നി റോഡ് പത്ത് മീറ്റർ വീതിയിൽ വികസിപ്പിക്കണമെന്ന്. ഭൂ ഉടമകളുടെ നേതൃത്വത്തിൽ രൂപീകരിച്ച റോഡ് ഡെവലപ്പ്‌മെന്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

പതിമൂന്നര മീറ്റർ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണം. ഇങ്ങനെ ഭൂമി ഏറ്റെടുത്താൽ വൻ നഷ്ടങ്ങളുണ്ടാകും.

ആക്ഷൻ കൗൺസിൽ ഭാരവാഹികളായി പി.എൻ.എസ്.പിള്ള (ചെയർമാൻ), സജി മാത്യു (കൺവീനർ), ബിനു ( ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. എം.എസ്.രവീന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജോഷ് കുമാർ, ഷീജാ പ്രസാദ്, എം.ഹരിഹരൻ, സജീവ് തുടങ്ങിയവർ സംസാരിച്ചു.