അടൂർ: ഇന്ത്യൻ ചികിത്സാരംഗത്തെ പ്രവർത്തനമികവിനുളള ദേശീയ അംഗീകാരമായ എൻ.എ.ബി. എച്ച് അടൂരിലെ മോസസ് ഡെന്റൽ കെയർ ക്ളിനിക്കിന് ലഭിച്ചു.ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. സുരക്ഷിത ചികിത്സാരീതികൾ, രോഗീപരിചരണത്തിലെ മികവ്, അണുബാധ വിമുക്ത അന്തരീക്ഷം, മാലിന്യ സംസ്കരണത്തിനുളള ആധുനിക സജ്ജീകരണങ്ങൾ, ശുചിത്വപരിപാലനത്തിലെ കാര്യക്ഷമത, നൂതന ആശുപത്രി ഉപകരണങ്ങൾ, ജീവനക്കാരുടെ രോഗീസൗഹൃദ ഇടപെടലുകൾ തുടങ്ങിയ മേഖലകളിൽ കൈവരിച്ച മികവ് അടിസ്ഥാന മാക്കി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് നടത്തിയ നിരന്തരപരിശോധനകൾക്ക് ശേഷമാണ് രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുളള മോസസിനെ ഈ നേട്ടത്തിന് തിരഞ്ഞെടുത്തത്. എൻ.എ. ബി. എച്ച്. ലഭിച്ചതിന്റെ പ്രഖ്യാപനം മോസസ് ഡെന്റൽ കെയർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മോസസ് ഡെന്റൽ കെയർ സി.ഇ.ഒ.കമാൻഡർ ജോർജ് സൈബു, ഡോ.നിർമ്മൽ ജോർജ് സൈബു, ഡോ.സിംപിൾ വർഗീസ്,എലിസബത്ത് സൈബു എന്നിവർ പങ്കെടുത്തു