പത്തനംതിട്ട: കിഴക്കുപുറം പൊന്നമ്പി സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളിപ്പെരുന്നാൾ മേയ് ഒന്ന് മുതൽ ഏഴ് വരെ നടക്കും.ഒന്നിന് രാവിലെ 8 ന് കുർബാന. 10 ന് സൺഡേ സ്‌കൂൾ അദ്ധ്യാപക വാർഷിക സമ്മേളനം ഡോ. അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. 2 ന് രാവിലെ 10 ന് തുമ്പമൺ ഭദ്രാസന ശ്രുശ്രൂഷാ സംഘം സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും . 3 ന് രാവിലെ 8 ന് കുർബാന, 4 ന് രാവിലെ 10 ന് കുടുംബ സംഗമം കെ .യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 6 ന് ഉച്ചക്ക് 1.30 ന് തീർത്ഥാടക സംഗമം, 2 ന് നേർച്ച സ്വീകരണ ഘോഷയാത്ര. 2.30 ന് ചെമ്പെടുപ്പ്, നേർച്ച സ്വീകരണം 7.15 ന് റാസ . 7 ന് രാവിലെ 8 ന് മൂന്നിൽമേൽ കുർബാന, 10.30 ന് പകൽറാസ.
വാർത്താ സമ്മേളനത്തിൽ ഫാ. സിനോയ് ടി. തോമസ്, ട്രസ്റ്റി തോമസ് ജോൺ മംഗലപളളിൽ, സെക്രട്ടറി എം. എസ് ഡാനിയേൽ വിളവിനാൽ, മോനി ജോർജ് എന്നിവർ പങ്കെടുത്തു.
-