അടൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്കുള്ള ഫൌളർ ബെഡ് വിതരണോദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന , പഞ്ചായത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ അരുൺ രാജ്, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.