കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടത്തി. സ്കൂൾ പഠനത്തിന്റെ ഫിൻലാന്റ് മാതൃക എന്ന പുസ്തകം സംസ്ഥാന നിർവാഹക സമിതി അംഗം ജി.സ്റ്റാലിൻ പരിചയപ്പെടുത്തി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. രാജേന്ദ്രകുമാർ, വർഗീസ് മാത്യു, ഫിറോസ് ഖാൻ, കെ.പി. രതിക്കുട്ടി, മുരളീമോഹൻ, മിസിരിയ എന്നിവർ സംസാരിച്ചു.