അടൂർ : ജില്ലയിൽ അടിയന്തരമായി എലിഫന്റ് സ്ക്വാഡ് രൂപീകരിക്കണമെന്ന് കെ.ജി ഒ എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് എം. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി.ഒ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: സജികുമാർ , ജില്ലാ സെക്രട്ടറി സി.കെ ഹാബി, ട്രഷറർ അജിത്ത് ഗണേഷ് , മുണ്ടപ്പള്ളി തോമസ്, എഴംകുളം നൗഷാദ്, റ്റി. മുരുകേഷ്, അരുൺ കെ.എസ്. മണ്ണടി, എം.എസ്. വിമൽ കുമാർ, ഡോ. ഹരികുമാർ, ജി. അഖിൽ, പി.എസ്. ജീമോൻ, താരാ മോഹൻ, ഡോ. രാഹുൽ നായർ, പുഷ്പ.എസ് , ബിനോയ് കെ. വി , ജയപ്രകാശ് ബാബു എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു.. ഭാരവാഹികൾ : എസ്. പുഷ്പ (പ്രസിഡന്റ്), സി. കെ. ഹാബി (സെക്രട്ടറി).